
കൊയിലാണ്ടി: നഗരത്തില്‍ നിന്ന് വീണുകിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ച് സത്യസന്ധതയുടെ വഴിയില്‍ തിളങ്ങി കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍.
കാപ്പാട് സ്വദേശി അബ്ദുള്‍ റസാഖിന്റെ ഒരു പവന്‍ സ്വര്‍ണാഭരണമാണ് വീണുകിട്ടിയത്. അബ്ദുള്‍ റസാഖ് ഓട്ടോ ഡ്രൈവര്‍മാരെ ബന്ധപ്പെടുകയും പോലീസ് സ്റ്റേഷന്‍ മുഖാന്തിരം സ്വര്‍ണം കൈമാറുകയുമായിരുന്നു.
ഇന്നലെയാണ് ടൗണിലെ പെട്രോള്‍ പമ്പിന് സമീപത്തെ ഫുട്പാത്തില്‍ നിന്ന് ഓട്ടോഡ്രൈവര്‍ കുഞ്ഞമ്മദിന് ആഭരണം കിട്ടിയത്. ജ്വല്ലറിയില്‍ ചെന്ന് സ്വര്‍ണമാണെന്ന് ഉറപ്പു വരുത്തിയശേഷം മറ്റ് ഓട്ടോ ഡ്രൈവര്‍മാരോടൊപ്പം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
















