
വടകര: സിപിഎം ട്രെയിനിങ്ങ് സ്കൂള്‍ ബ്രാഞ്ചംഗം ട്രെയിനിങ്ങ് സ്കൂളിന് സമീപം കുനിയില്‍ ഉമേഷ് നിലയം നാണു (റിട്ട. അധ്യാപകന് പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി
സ്കൂള്‍-88) അന്തരിച്ചു. കര്‍ഷക സംഘം ഏരിയ കമ്മിറ്റി അംഗം, വില്ലേജ് കമ്മിറ്റി അംഗം, യൂണിറ്റ് പ്രസിഡന്റ്, എകെജി വായനശാല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പങ്കജവല്ലി. മക്കള്‍: മിനി, രാഖി, ഉമേഷ്. മരുമക്കള്‍: മോഹനന് (മേപ്പയൂര്‍), നീതു (കോഴിക്കോട്), പരേതനായ സുഷി (നന്തി). സഹോദരങ്ങള്‍: ഗോപിനാഥ്, രാജന്, വാസു, ലീല, ശാന്ത, പരേതരായ അച്ചുതന്, പാറു.
















