
നാദാപുരം: സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള നിബന്ധന ഒഴിവാക്കണമെന്നും കര്‍ഷക തൊഴിലാളി പെന്‍ഷന്‍കാര്‍ക്കുള്ള കുടിശ്ശിക ഉടന്‍
അനുവദിക്കണമെന്നും ഡികെടിഎഫ് നാദാപുരം നിയോജക മണ്ഡലം യോഗം ആവശ്യപ്പെട്ടു. സാമൂഹിക സുരക്ഷ പെന്‍ഷന്‍ കിട്ടുന്നതിനുള്ള വരുമാന പരിധി ഉയര്‍ത്തുക, വാഹനം, എസി എന്നിവയുള്ളവര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്ന നടപടി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. പ്രസിഡന്റ് എരഞ്ഞിക്കല്‍ വാസു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മുഴിക്കല്‍ ശ്രീധരന്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.കെ. ദാമു, സി.കെ. വിജയന്‍, കോഴിയാല്‍ ഭാസ്‌കരന്‍, കെ. ബാലചന്ദ്രന്‍, രാമചന്ദ്രന്‍ തലായി, കുയിതേരി ബാബു, കെ. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
















