
ദോഹ: വാണിമേൽ കല്ലേരിന്റെവിടെ മുഹമ്മദ് (40) ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. വ്യാഴാഴ്ച രാത്രി റയ്യാനിലെ മൈദറിൽ
റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചായിരുന്നു അപകടം. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
ഭാര്യ: കേളോത്തുംപൊയിൽ ഇർഫാന (നരിപ്പറ്റ). മക്കൾ: മെഹബിൻ, മെഹഫിൻ, മെഹർ. പിതാവ്: പി പി മൊയ്തു കോടിയൂറ, ഉമ്മ: കല്ലേരി പാത്തു. സഹോദരൻ. ഫാദിൽ കല്ലേരി. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അൽ ഇഹ്സാൻ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
















