
ആയഞ്ചേരി: റഹ്‌മാനിയ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ വിമുക്തി കേഡറ്റ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ‘ലഹരിയില്ലാ ആയഞ്ചേരി’ ക്യാമ്പയിന്റെ ഏഴാംവാര്‍ഡ് തല
ഉദ്ഘാടനം ചിക്കിലോട് യുപി സ്‌കൂളില്‍ വാര്‍ഡ് മെമ്പര്‍ രൂപ കേളോത്ത് നിര്‍വഹിച്ചു.
എഡിഎസ് മെമ്പര്‍ ലിജി അധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസിന് അലി റഹ് മാനി നേതൃത്വം നല്‍കി. റജീന.പി. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ടി,കെ മൊയു, മനോജ് കെ, സി.വി.അമ്മദ്, സുനിത.എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മാലിനി സ്വാഗതവും സുനിത നന്ദിയും പറഞ്ഞു.
വിമുക്തി കേഡറ്റ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ വാര്‍ഡ്
തലങ്ങളില്‍ ‘ലഹരിയില്ലാ ആയഞ്ചേരി’ ക്യാമ്പയിന്‍ നടപ്പാക്കിവരികയാണ്. ഓരോ വാര്‍ഡിലെയും കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കാണ് ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിശീലനം നല്‍കുന്നത്. ഇവര്‍ പിന്നീട് വാര്‍ഡ് തലത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും ജനകീയ ക്യാമ്പയിനുകള്‍ക്കും നേതൃത്വം നല്‍കും. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുകയും ലഹരിമുക്ത സമൂഹം സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
















