
മയാമി: ഫിഫ ലോകകപ്പിന്റെ ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിന് വിജയം. മൂന്നാം സ്ഥാനത്തേക്ക് നടന്ന ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ട് 6-4 ന് ഫ്രാന്‍സിനെ പരാജയപ്പെടുത്തി.
വെങ്കല മെഡലിനായി നടന്ന മത്സരം ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ കളികളിലൊന്നായി മാറി. വമ്പന്മാര്‍ പോരടിച്ച മത്സരത്തില്‍ പത്ത്
ഗോളുകളാണ് പിറന്നത്.
1966ല്‍ കിരീടം ചൂടിയതിന് ശേഷം ലോകകപ്പ് വേദിയില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ഇംഗ്ലണ്ടിനായി ബുകായോ സാക്ക ഹാട്രിക് നേടിയപ്പോള്‍, ഇരട്ട ഗോളുകളുമായി ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ ലോകകപ്പ് ഗോള്‍ഡന്‍ ബൂട്ട്
പോരാട്ടത്തില്‍ പത്ത് ഗോളുമായി ലയണല്‍ മെസ്സിയെ മറികടന്നു.
ഇംഗ്ലീഷ് ആധിപത്യത്തോടെയാണ് മത്സരം ആരംഭിച്ചത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഡെക്ലന്‍ റൈസിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. തുടര്‍ന്ന് എസ്രി കൊന്‍സ ഒരു ഗോളും ബുക്കായോ സാക രണ്ട് ഗോളുകളും നേടിയതോടെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് 4-0 ന് മുന്നിലായിരുന്നു.
രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ച ഫ്രാന്‍സ്, കിലിയന്‍ എംബാപ്പെ (2 ഗോള്‍), ബ്രാഡ്ലി ബാര്‍ക്കോള എന്നിവരുടെ ഗോളുകളിലൂടെ സ്‌കോര്‍ 4-3 ലേക്ക് എത്തിച്ചു.
നാടകീയമായ അന്ത്യത്തിനാണ് മത്സരം സാക്ഷ്യം വഹിച്ചത്. 87-ാം മിനിറ്റില്‍
പെനാല്‍റ്റിയിലൂടെ ബുക്കായോ സാക തന്റെ ഹാട്രിക് തികച്ചുകൊണ്ട് ഇംഗ്ലണ്ടിന്റെ ലീഡ് 5-3 ആക്കി ഉയര്‍ത്തി. തൊട്ടുപിന്നാലെ ഇന്‍ജുറി ടൈമില്‍ (90+6′) ഉസ്മാന്‍ ഡെംബെലെ ഫ്രാന്‍സിനായി വീണ്ടും ഗോള്‍ നേടിയതോടെ സ്‌കോര്‍ 5-4 ആയി മാറി. എന്നാല്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ (90+8′) ജൂഡ് ബെല്ലിങ്ങാം ഇംഗ്ലണ്ടിന്റെ ആറാം ഗോളും നേടി വിജയം ഉറപ്പിച്ചു.
ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തിനായുള്ള മത്സരം വിജയിച്ച് വെങ്കല നേട്ടത്തോടെ മടങ്ങി.
















