
നാദാപുരം: വെള്ളിയാഴ്ച രാവിലെ തലശ്ശേരി ധര്‍മടത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൂണേരിയിലെ മീത്തലെ കല്ലാണ്ടിയില്‍
അനിതയാണ്(55)
മരിച്ചത്.
രോഗിയായ കുട്ടിയുമായി ചികിത്സക്കായി കണ്ണൂരിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാറും ഗുഡ്‌സ് ഓട്ടോയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റ മറ്റ് നാല് പേര്‍ ചികിത്സയിലാണ്. ഭര്‍ത്താവ്: നാണു. മക്കള്‍: അരുണ്‍, അര്‍ജുന്‍. മരുമക്കള്‍: അനഘ, ശ്രുതി.
സഹോദരങ്ങള്‍: കുമാരന്‍, നാണു, കുഞ്ഞിരാമന്‍, ശാന്ത, പരേതനായ ബാലന്‍.
















