
കോഴിക്കോട്: പാളയത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് യുവാവിനെ
ചോരവാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിലും വയറിനുവശത്തുമായി വെട്ടേറ്റ പാടുകളുണ്ട്. വീടിന് പുറത്ത് നിർമ്മിച്ച മുറിയിലാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ക്ഷീരകർഷകനായ ബിജുവിന്റെ അച്ഛൻ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് പോയിരുന്നു. പുലര്‍ച്ചെ അമ്മ മുറി തുറന്നുനോക്കിയപ്പോഴാണ് ചോരവാർന്ന നിലയിൽ
കിടക്കുന്നത് കണ്ടത്. നിലവിളികേട്ട് ഇവിടെക്കെത്തിയ പരിസരവാസിയാണ് വിവരം പോലീ
സിനെ അറിയിച്ചത്.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് പ്രദേശത്ത് നടക്കുന്ന പരിശോധനകളിൽ ബിജു പോലീ
സിന് വിവരം നൽകാറുണ്ടായിരുന്നെന്നാണ് വിവരം. ഇത് സംബന്ധിച്ച വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്നു പോലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.
















