
ദോഹ: ഖത്തറില്‍ എത്തിയ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളക്ക് ഇന്‍കാസ്
കുറ്റ്യാടി മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. ഇന്‍കാസ് ജില്ലാ പ്രസിഡന്റ് വിപിന്‍ മേപ്പയൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം പുത്തന്‍പുരയില്‍ അധ്യക്ഷത വഹിച്ചു. ജൂലൈ 31 ന് ഉമ്മന്‍ ചാണ്ടി മൂന്നാം അനുസ്മരണ ദിനത്തോടനുബന്ധിച്ചു നടത്തുന്ന ”രക്തം ദാനം ചെയ്യൂ ഒരായിരം പുഞ്ചിരികള്‍ വിടരട്ടെ” ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം പാറക്കല്‍ അബ്ദുള്ള എംഎല്‍എ
നിര്‍വഹിച്ചു.
അഷറഫ് വടകര, അന്‍വര്‍ സാദത്ത്, ആഷിക് അഹമ്മദ്, സമീര്‍ ഏറാമല, ബഷീര്‍ തൂവ്വാരിക്കല്‍, ഹരീഷ് കുമാര്‍, ഷാഹിദ് വി. പി, മുഹമ്മദ് അലി വാണിമേല്‍, കെ.ടി.കെ. അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി വി.പി. ഷൈജിത്ത് സ്വാഗതവും അനീഷ് ചെമ്മാണി നന്ദിയും പറഞ്ഞു.
















