കുറ്റ്യാടി: അക്ഷരങ്ങള്‍ കോണ്ട് മനുഷ്യമനസ്സുകള്‍ കീഴടക്കിയ ബേപ്പൂര്‍ സുല്‍ത്താനെ ചായക്കൂട്ടുകള്‍ കൊണ്ട് പുനരാവിഷ്‌കരിച്ച് കുരുന്നുകള്‍. നരിക്കൂട്ടുംചാല്‍ വേദിക
വായനശാല കലാക്ഷേത്രയിലെ ചിത്രരചനാ വിദ്യാര്‍ഥികളാണ് ‘ബഷീറിനെ വരയ്ക്കാം’ പരിപാടി കളറാക്കി മാറ്റിയത്. വേദിക സെക്രട്ടറി എസ്.ജെ.സജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ചിത്രകല അധ്യാപിക എം.എസ്.സനിക സിംഗ് അധ്യക്ഷയായി. കെ.കെ.സന്തോഷ്, സാന്‍മയ ഷിബി, വി.ജാനവിക, എല്‍.എസ്.ഘനശ്യാമ, ധനുഷ് സുമേഷ്, എന്‍.വി.നര്‍ദ, അദ്വിക് നാഥ്, സാന്‍മയ.എസ്.നായര്‍, കെ.പി.ഇവ ഐറിന്‍, ആര്‍.രേവ കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.















