മണിയൂര്‍: കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി വനിതവേദിയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ ദിനം ആചരിച്ചു. കടത്തനാട് ആര്‍ട്‌സ് & സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.
ബബിത.കെ.സി. പരിപാടി ഉദ്ഘാടനം ചെയ്തു. വനിതവേദി ചെയര്‍പേഴ്‌സന്‍ ഗീത.പി.ടി അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ദിവ്യാഞ്ജലി.പി ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.ബാലകൃഷണന്‍, ഐ.ഓമന, സലീന സൈദ്, പി.എം.പ്രേംകുമാര്‍, രാധാകൃഷ്ണന്‍ ഒതയോത്ത് എന്നിവര്‍ പ്രസംഗിച്ചു. വനിതവേദി കണ്‍വീനര്‍ സി.വി.ലിഷ സ്വാഗതവും ബീന അജിതാലയം നന്ദിയും പറഞ്ഞു.















