ലോകനാര്‍കാവ്: ശിവജിനഗറില്‍ മഹിളാ ഐക്യവേദി വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും കുമാരി സംഗമവും സംഘടിപ്പിച്ചു. ഹിന്ദു
ഐക്യവേദി ജില്ലാ ഉപാധ്യക്ഷന്‍ സി.കൃഷ്ണന് കുട്ടികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശക ക്ലാസെടുത്തു. മഹിളാ ഐക്യവേദി താലൂക്ക് സമിതി, വില്ല്യാപ്പള്ളി പഞ്ചായത്ത് സമിതി ഭാരവാഹികളെ പ്രഖ്യാപിക്കല്‍ ചടങ്ങ് മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ഗിരിജ നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം കെ.പത്മനാഭന് മേമുണ്ട നിര്‍വഹിച്ചു. ഉമ അന്തര്‍ജനം, ഗംഗ, ലേഖ, കെ. പത്മനാഭന് എന്നിവര്‍ സംസാരിച്ചു.















