
കൊയിലാണ്ടി: ചമയ കലാകാരന്മാരുടെ സംസ്ഥാന സംഘടനയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കമ്യൂണിറ്റിയുടെ ജില്ലാ തല കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും കൊയിലാണ്ടിയില്‍
നടന്നു. സംസ്ഥാന പ്രസിഡന്റ് രാജേഷ് പയ്യന്നൂര്‍ ജില്ലയിലെ മുതിര്‍ന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് പുഷ്പ്പാകരനില് നിന്ന് അപേക്ഷ സ്വീകരിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് മോഹന്‍ദാസ് പ്രബോധിനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രസാദ് തില്ലാന കുറ്റ്യാടി, ബാബു മിഴി എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ മേക്കപ്പ് മേഖലയിലെ മുഴുവന്‍ കലാകാരന്മാരെയും ജൂലൈ 20 നുള്ളില്‍ സംഘടനയില്‍ അംഗങ്ങളാക്കാനാണ് തീരുമാനം.















