ചോമ്പാല: കോണ്‍ഗ്രസ് അഴിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലീഡര്‍ കെ.കരുണാകരന്‍ ജന്മദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. ബ്ലോക്ക്
സെക്രട്ടറി പാമ്പള്ളി ബാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ.പി.രവീന്ദ്രന്‍, കെ.റംലത്ത്, പി.കെ.കോയ, പുരുഷു രാമത്ത്, സോമന്‍ കൊളരാട്, നസീര്‍ വീരോളി, ചാപ്പയില്‍ രാജന്‍, ആനിക്ക ശിവന്‍, വിജയന്‍ കാര്യത്ത്, വത്സന്‍.കെ, ചന്ദ്രന്‍.കെ.പി എന്നിവര്‍ പ്രസംഗിച്ചു.















