ചെമ്മരത്തൂര്‍: നാടിന് അഭിമാനമായിമാറിയ പതിഭകളെ ചെമ്മരത്തൂര്‍ പതിയാര്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിക്കുന്നു. നാളെ (ശനി) വൈകു 4 മണിക്ക്
പതിയാര്‍ ഗ്രന്ഥാലയ പരിസരത്ത് നടക്കുന്ന ചടങ്ങ് കെ.വീരാന്‍കുട്ടിയുടെ അധ്യക്ഷതയില്‍ രമേശ് കാവില്‍ ഉദ്ഘാടനം ചെയ്യും. തിരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.രാമകൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും. കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം പ്രഭാകരന്‍ പങ്കെടുക്കും.















