
വടകര: കുട്ടികള്‍ക്ക് പ്രതീകാത്മക ലോക കപ്പ് ഫുട്‌ബോള്‍ മത്സരമൊരുക്കി മുട്ടുങ്ങല്‍ സൗത്ത് യുപി സ്‌കൂള്‍ സ്‌പോര്‍ട്സ് ക്ലബ്. അമേരിക്കയിലും മെക്‌സിക്കോയിലും
കാനഡയിലുമായി നടന്നുവരുന്ന ലോകകപ്പ് ഫുട്‌ബോള്‍ ആരവത്തിനിടെ സംഘടിപ്പിച്ച പ്രതീകാത്മക മത്സരം കുട്ടികളില്‍ ആവേശം വിതറി.
കുട്ടികളെ ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, മൊറോക്കൊ, ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, ഉറുഗ്വെ, പോര്‍ച്ചുഗല്‍, നെതര്‍ലാന്റ്‌സ്, ക്രൊയേഷ്യ, ബെല്‍ജിയം എന്നിങ്ങനെ വിശ്വപ്രസിദ്ധ ടീമുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. പെണ്‍കുട്ടികള്‍ ഉള്‍പ്പടെ നൂറോളം പേര്‍ കാല്‍പന്തുകളിയുടെ മത്സരത്തില്‍ അണിനിരന്നു.
കോസ്റ്റല്‍ സിഐ കമറുദ്ധീന്‍ വള്ളിക്കാടന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. എച്ച്എം കെ.ജീജ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പോലീസ് ഓഫീസര്‍മാരായ നിഷാര, അനൂജ്, നവനീത്,
അധ്യാപകരായ ശ്രീരാഗ് ആയഞ്ചേരി, അബുലയിസ് കാക്കുനി, ശ്രീരാഗ്.പി, ജിസ്‌നബാലന്‍,സൗമ്യ എന്‍, രമിത ആര്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ആര്‍. എം സുബുലുസ്സലാം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
അധ്യാപകരായ അശ്വിന്‍, ബിന്ദു യു.പി, സൗമ്യ എന്‍, അഭിനവ്, മുഹ്സിന്‍ കെ, റഫറി അഭിനവ് എം എന്നിവര്‍ നേതൃത്വം നല്‍കി. ജേതാക്കള്‍, റണ്ണേഴ്‌സപ്പ്, ബെസ്റ്റ് ഗോളി, ടോപ് സ്‌കോറര്‍ എന്നിങ്ങനെ ട്രോഫികള്‍ സജ്ജീകരിച്ചിരുന്നു.
















