
കാസർകോട്: വീടിന്റെ മതിലിടിഞ്ഞ് വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. കാസർകോട് ആദൂർ സഞ്ചക്കടവിലാണ് ദാരുണ സംഭവം നടന്നത്. അബൂബക്കറിന്റെ
കുട്ടികളായ മുൻസീർ (10), മുസമ്മിൻ (14) എന്നിവരാണ് മരിച്ചത്. അയൽവാസിയായ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. അവധിക്കാലത്ത് കുട്ടികൾ വീടിന്റെ അടുത്ത് ഒരു ചെറിയ കട നടത്തിയിരുന്നു. ഈ കടയ്ക്ക് അടുത്തുള്ള മതിലാണ് വെെകിട്ടോടെ ഇടിഞ്ഞുവീണത്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം. മഴ
ശക്തമായതിന് പിന്നാലെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. ചെങ്കൽ മതിലാണ് കുട്ടികളുടെ ദേഹത്തേക്ക് വീണത്. ഒരു കുട്ടി തൽക്ഷണവും മറ്റൊരു കുട്ടി ആശുപത്രിയിൽ എത്തിച്ചപ്പോഴുമാണ് മരിച്ചത്. രാവിലെ മുതൽ കാസർകോട് കനത്ത മഴയാണ്.
















