പയ്യോളി: റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കവേ ട്രെയിനില്‍ നിന്ന് വീണ് യുവതിക്ക് പരിക്ക്. പയ്യോളി ഗ്രാമീണ ബാങ്ക് ജീവനക്കാരിയും കണ്ണൂര്‍ സ്വദേശിനിയുമായ
ബിയൂഷയ്ക്കാണ് പരിക്കേറ്റത്. പയ്യോളിയില്‍ ഇന്ന് രാവിലെയാണ് സംഭവം.
ബാങ്കില്‍ ജോലിക്ക് വരുന്നതിനായി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. പാലക്കാട് പാസഞ്ചര്‍ സ്‌പെഷ്യല്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് അപകടം. ഉടന്‍ ഇവരെ പയ്യോളി ഗവ. ആശുപത്രിയില്‍ എത്തിച്ചു പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















