
കോട്ടപ്പള്ളി: തിരുവള്ളൂര്‍ പഞ്ചായത്തിലെ ചെമ്മരത്തൂരിലും തോടന്നൂരിലെ ക്ലിനിക്കിലും സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന്
തിരുവള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകിട്ട് ചെമ്മരത്തൂരില്‍ പ്രതിഷേധ പരിപാടി നടത്താന്‍ കോണ്‍ഗ്രസ് കമ്മറ്റി തീരുമാനിച്ചു. രണ്ട് സംഭവങ്ങളിലും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് ജനങ്ങളില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കുന്ന നടപടി ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകരുത്. അത്തരം നീക്കങ്ങള്‍ സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് യോഗം ചൂണ്ടിക്കാട്ടി.
















