
കൊയിലാണ്ടി: ദേശീയ പാതയില്‍ കൊയിലാണ്ടി പെട്രോള്‍ പമ്പിന് മുന്‍വശം നിര്‍ത്തിയിട്ട
ബസിന് പിറകില്‍ കാറിടിച്ചു. കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന ഇന്നോവ കാറാണ് ഇടിച്ചത്. കാറിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നെങ്കിലും യാത്രികരുടെ പരിക്ക് നിസ്സാരമാണ്. ബസിന്റെ പിന്‍ഭാഗവും അപകടത്തില്‍ തകര്‍ന്നു.
