കടമേരി: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ചരിത്ര വിജയം നേടിയ ആര്‍എസി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച
വിജയത്തിളക്കം വടകര എംപി ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പാറക്കല്‍ അബ്ദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.നവാസ്, വാര്‍ഡ് മെമ്പര്‍ സുലൈഖ, എസ്പിഎം തങ്ങള്‍, കൈതക്കണ്ടി ബഷീര്‍, അഷറഫ് കേളോത്ത്, കെ.ടി.അബ്ദുറഹിമാന്‍, റഷീദ്.സി, ഷെഫീഖ് ചാലില്‍, നിസാര്‍.എന്‍.കെ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ.ജമാല്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ മുഹമ്മദ് കാങ്ങാട്ട് നന്ദിയും പറഞ്ഞു.















