പുറമേരി: പഞ്ചായത്ത് ബഡ്‌സ് സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തെ വരവേറ്റുകൊണ്ട് പ്രവേശനോത്സവം സംഘടിപ്പിച്ചു. വിവിധ പരിപാടികള്‍ അരങ്ങേറി. ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് പി.ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സബീദ കേളോത്ത് അധ്യക്ഷത വഹിച്ചു. അലിമത്ത് നീലഞ്ചേരിക്കണ്ടി, അജയന്‍ പുതിയോട്ടില്‍, ഷംസു മഠത്തില്‍, ജില്ലാ പഞ്ചായത്ത് അംഗം സുബിന, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ മടപ്പള്ളി, ജനപ്രതിനിധികളായ പി.കെ.ഷാഹിന, ടി.സുധീഷ്, ലിബിഷ പനമ്പ്ര, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.സ്വപ്ന, അസി. സെക്രട്ടറി എന്‍.മനോജന്‍, എം.ടി.ദാമോദരന്‍, പി.അബദുള്ള എന്നിവര്‍ സംസാരിച്ചു.















