മണിയൂര്‍: നാടിന്റെ ആവശ്യം കണ്ടറിഞ്ഞ് പാലയാട് ദേശീയ വായനശാല പ്രവര്‍ത്തകര്‍ ഓഡിറ്റോറിയം സജ്ജമാക്കി. വായനാശാല കെട്ടിടത്തിനു മുകളില്‍ തന്നെയാണ് വിശാലമായ
ഓഡിറ്റോറിയം പണിതിരിക്കുന്നത്. 80 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം ഇവിടത്തുകാര്‍ക്ക് അനുഗ്രഹമായി. പലപ്പോഴും സ്‌കൂള്‍ ഹാളുകളെയാണ് യോഗങ്ങള്‍ക്കും മറ്റും ആശ്രയിക്കാറ്. ഇക്കാര്യത്തിലെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമെന്ന നിലയിലാണ് ഓഡിറ്റോറിയത്തിനായി ശ്രമം നടത്തിയതും യാഥാര്‍ഥ്യമാക്കിയതും. മൂന്നര ലക്ഷം രൂപയാണ് ഓഡിറ്റോറിയത്തിനു ചെലവു വന്നത്. പൂര്‍ണമായും ജനങ്ങളില്‍ നിന്ന് പിരിവെടുത്താണ് ഫണ്ട് കണ്ടെത്തിയത്. മണിയുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദില്‍ഷ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മധുസൂദനന്‍ മേക്കോത്ത്, ടി.എന്‍.മനോജ്, ഇ.നാരായണന്‍, വായനശാല പ്രസിഡന്റ് കെ.കെ.രാജേഷ്, സെക്രട്ടറി ശ്രീനിവാസന്‍, ടി.പി.ശോഭന എന്നിവര്‍ സംസാരിച്ചു.















