നാദാപുരം: റിട്ട. ഡെപ്യൂട്ടി കലക്ടറും മലബാര്‍ മേഖല മില്‍മ പ്രഥമ ചെയര്‍മാനുമായിരുന്ന നരിക്കാട്ടേരിയിലെ വേങ്ങോളിക്കണ്ടിയില്‍ കെ.കെ.പത്മനാഭക്കുറുപ്പ് (92) അന്തരിച്ചു. സിപിഐ നാദാപുരം മണ്ഡലം കമ്മിറ്റി അംഗം, കിസാന്‍ സഭ മണ്ഡലം പ്രിസിഡന്റ്, ജോയന്റ്
കൗണ്‍സില്‍ ഭാരവാഹി, നരിക്കാട്ടേരി ക്ഷീരോദ്പാദക സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കള്‍: മനോജ് കുമാര്‍ (ബിപിസി തോടന്നൂര്‍), കെ.കെ.സജിത് കുമാര്‍ (ഏരിയാ മാനേജര്‍, കേരള ബേങ്ക്), ബിന്ദു (ബാലുശ്ശേരി). മരുമക്കള്‍: വിനീത (അധ്യാപിക, മടപ്പള്ളി ഗവ. ബോയ്‌സ്), ജസിത (മൗണ്ട് ഗൈഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, കരിയാട്), ദീപക് (മലയാള മനോരമ കോട്ടയം). സഹോദരങ്ങള്‍: കമലാക്ഷിയമ്മ (മാഹി), കരുണാകരന്‍ നരിക്കാട്ടേരി, വിജയന്‍ കോഴിക്കോട്, ശാന്ത നരിക്കാട്ടേരി, പരേതരായ കാര്‍ത്യായനി അമ്മ നരിക്കുനി, സരളാമ്മ നരിക്കുനി. സിപിഐ നേതാക്കളായ ടി.കെ.രാജന്‍, രജീന്ദ്രന്‍ കപ്പള്ളി, പി.സുരേഷ് ബാബു, ആര്‍.ശശി, ശ്രീജിത്ത് മുടപ്പിലായി, ടി.സുഗതന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു. സത്യന്‍ മൊകേരി, പി.വസന്തം, അഡ്വ. പി.ഗവാസ് എന്നിവര്‍ അനുശോചിച്ചു.















