
അരൂര്‍: സിപിഎം സംഘാടകനായിരുന്ന തോലേരി സുജിലാ നിവാസ് ബാലന്‍ (72) അന്തരിച്ചു. കെഎസ്‌വൈഎഫിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ ബാലന്‍ അരൂര്‍ ബ്രാഞ്ചില്‍ 1970ല്‍
പാര്‍ട്ടി അംഗമായി. തോട്ടക്കാട് മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് പോലീസ് മര്‍ദ്ദനം ഏറ്റുവാങ്ങുകയും ആഴ്ചകളോളം ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഭാര്യ: ജാനു. മക്കള്‍: സുധ (മരുതോങ്കര), സുജിത്ത്, സുജ (തറോപ്പൊയില്‍), സുജിത (ചെമ്മരത്തൂര്). മരുമക്കള്‍: ബാലന്‍, അശോകന്‍, അനീഷ്, ഷൈമ. സഹോദരങ്ങള്‍: നാരായണി (കായണ്ണ), രാജന്‍, ബാബു, കൃഷ്ണന്‍.
















