
കായക്കൊടി: നെടുമണ്ണൂര്‍ എ. കണാരേട്ടന്‍ സ്മാരക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവോദയ, എല്‍എസ്എസ്, എസ്എസ്എല്‍സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു. സിപിഎം കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി അംഗം എ. റഷീദ് ഉദ്ഘാടനം ചെയ്തു. സതീശന്‍
എം.പി.അധ്യക്ഷത വഹിച്ചു. സുനില്‍ കെ.പി, ഷൈമ സി.കെ, വിനോദന്‍ എം.വി, സുനിഷ് വി.പി, വിപിന്‍ദാസ് പി.കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പഠന കേന്ദ്രം സെക്രട്ടറി സുധീര്‍ വി.സി സ്വാഗതവും പ്രസിഡന്റ് ദിലീശന്‍ കെ.പി നന്ദിയും പറഞ്ഞു.















