
വാണിമേല്‍: നിരവധി ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നല്‍കിയ റിട്ട. അധ്യാപകന്‍ നരിക്കാട്ടേരിയിലെ ടി.രാമചന്ദ്രനെ ലോക സംഗീത ദിനത്തില്‍ ആദരിച്ചു. പുറമേരി കെആര്‍
ഹയര്‍ സെക്കന്ററി സ്‌കൂളിലെ റിട്ടയേഡ് അധ്യാപകനായ രാമചന്ദ്രന്‍ മാസ്റ്റര്‍ മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ നിരവധി പേരെ സംഗീതം പഠിപ്പിച്ചു വരികയാണ്.
കേരള മാപ്പിള കലാ അക്കാദമി നാദാപുരം ചാപ്റ്റര്‍ വാണിമേല്‍ പാര്‍ക്കില്‍ നടത്തിയ ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് എം കെ അഷ്‌റഫ് പൊന്നാട അണിയിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് മണ്ടോടി ബഷീര്‍ അധ്യക്ഷനായി. ടി കെ മുഹമ്മദ് അസ്ലം, ജി കെ സഫീര്‍, കെ കെ അലി, മഅറൂഫ് ചാലപ്പുറം, കവൂര്‍ ജലീല്‍, ഫിറോസ് ചള്ളയില്‍, സി ടി കെ സമീറ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി കെ അഷ്‌റഫ് സ്വാഗതം പറഞ്ഞു.
















