
മേപ്പാടി: വിവാഹച്ചടങ്ങുകൾക്ക് മുമ്പ് വോട്ട് ചെയ്യാനെത്തി വധു. വയനാട് മേപ്പാടി സ്വദേശി അഖില ആന്റണി മൈക്കിൾ ആണ് വിവാഹ വസ്‌ത്രത്തിലെത്തി വോട്ട് ചെയ്‌തത്. മേപ്പാടി
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ 191-ാം നമ്പർ ബൂത്തിലായിരുന്നു അഖില വോട്ട് രേഖപ്പെടുത്താനെത്തിയത്. വോട്ട് ചെയ്ത ശേഷം അഖില കുടുംബത്തോടൊപ്പം വിവാഹചടങ്ങിന് പോയി.
പത്തനംതിട്ടയിലും വധു വോട്ട് ചെയ്യാനെത്തി. നെല്ലിമുകള്‍ സ്വദേശിനി ആശ വില്‍സണ്‍ ആണ് വിവാഹവേഷത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്. പാറക്കൂട്ടം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെത്തിയാണ് ആശ വോട്ട് രേഖപ്പെടുത്തി മടങ്ങിയത്.
















