
കൊച്ചി: ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു. ഗ്യാസ് കയറ്റിയ ലോറി അലക്ഷ്യമായി വലത്തേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് അപകടം. പുറയാര്‍ ഗാന്ധിപുരം മഠത്തിപ്പറമ്പില്‍ ഹരിപ്രസാദിന്റെ മകള്‍ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്.
ബൈക്ക് ഓടിച്ച അത്താണി സ്വദേശി അശ്വിന്‍ ആന്റണിക്ക് (22) പരിക്കേറ്റു.
ഇന്നു രാവിലെ അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിലാണ് അപകടം. ഇടപ്പള്ളിയിലേക്ക് പോകുന്ന അശ്വിന്റെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു നന്ദന. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോള്‍ ബൈക്കില്‍ തട്ടിയാണ് അപകടം. നിയന്ത്രണംവിട്ട ബൈക്ക് പിന്നില്‍ നിന്നു വന്ന കാര്‍ ഇടിച്ച്
മറിഞ്ഞു. തലയടിച്ച് വീണതാണ് നന്ദനയുടെ മരണത്തിനിടയാക്കിയത്.
ബൈക്ക് ഓടിച്ച അശ്വിന്‍ ആന്റണി(22)യെ പരിക്കുകളോടെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അബോധാവസ്ഥയിലായ നന്ദനയെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. അത്താണി നീരജ എയര്‍ലൈന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയാണ് നന്ദന.
പിതാവ്: ഹരിപ്രദാസ് (സെന്‍ട്രല്‍ ജി.എസ്.ടി. ഓഫീസില്‍ ജീവനക്കാരനാണ്). മാതാവ്: സാന്റി (ശ്രീമൂലനഗരം പി.എച്ച്.സി.യില്‍ നഴ്സ്). സഹോദരി: നിവേദ്യ.
















