കൊല്ലം: കൊല്ലത്ത് ഗുണ്ടകള്‍ക്ക് അസോസിയേഷന്. ഇതിനായി ഓഫീസ് തുറക്കാനും തീരുമാനിച്ചു. വിവരമറിഞ്ഞ പോലീസ് ഓഫീസ്
തുറക്കാന്‍ ഉദ്ദേശിച്ച കെട്ടിടം പൂട്ടി
സീൽ ചെയ്തു. കെട്ടിട ഉടമക്കെതിരെ അന്വേഷണം നടത്തും. സംഘത്തിലെ ഒരാള്‍ നടത്തിയിരുന്ന ജിമ്മും അടച്ചുപൂട്ടി. റീല്‍ ചിത്രീകരിച്ച ഗുണ്ടകളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗുണ്ടകള്‍ക്ക് എതിരെ കാപ്പ ചുമത്തുന്നതും പോലീസിന്റെ പരിഗണനയിലുണ്ട്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് കോളജ് ജംഗ്ഷന് സമീപം ഓഫീസ് തുറക്കാന്‍ പദ്ധതി ഇട്ടത്. ഓഫീസ്
തുറക്കുന്നതിന് മുന്നോടിയായി ഗുണ്ടകള്‍ യോഗം ചേര്‍ന്നു. തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് യോഗത്തിന് ഗുണ്ടകള്‍ എത്തിയത്. സംഘം ചേര്‍ന്നവര്‍ കൊടും ക്രിമിനലുകളാണെന്ന് പോലീസ് അറിയിച്ചു. ഗുണ്ടകള്‍ക്ക് എതിരെ കാപ്പ ചുമത്തുന്നതും പോലീസിന്റെ പരിഗണനയിലുണ്ട്.
















