വടകര: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ വിജയത്തിനായി യുഡിഎഫ് കുന്നുമ്മല്‍ പഞ്ചായത്ത് വനിതാസംഗമം സംഘടിപ്പിച്ചു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി.ഷീബ സംഗമം ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ നസീറ ബഷീര്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് മഹിളാ ഭാരവാഹികളായ
ഷറഫുന്നിസ, ഗായത്രി മോഹന്‍ദാസ്,ബീന എലിയാറ, വനജ ഒതയോത്ത്, ബീന കുളങ്ങരത്ത്, ആയിഷ എന്നിവര്‍ സംസാരിച്ചു. ഷാഫിയുടെ വിജയത്തിന് രംഗത്തിറങ്ങാന്‍ സംഗമം തീരുമാനിച്ചു.