വടകര: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കളിപ്പാട്ടം വിതരണം ചെയ്തതായി പരാതി. കുട്ടോത്ത് ഉള്‍പെടെ പലയിടത്തും വ്യാപകമായ തോതില്‍ കളിപ്പാട്ടം വിതരണം ചെയ്തതായി കണ്ടെത്തി.
വിഷയം ശ്രദ്ധയില്‍പെട്ടതോടെ ഇലക്ഷന് ഫ്ളയിങ്ങ് സ്ക്വാഡ് രംഗത്തെത്തി.
കുട്ടോത്ത് പ്രദേശത്തെ വീടുകളില്‍ നിന്ന് കളിപ്പാട്ടം കണ്ടെത്തി. ഇതു സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുമുള്ള പാരിതോഷികവും നല്കാന് പാടില്ലെന്നാണ് ചട്ടം. ഇത് ലംഘിച്ചാണ് കളിപ്പാട്ടം വിതരണം ചെയ്തതെന്നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പരാതി. കളിപ്പാട്ടങ്ങള്‍ കൂട്ടിയോജിപ്പിച്ചാല്‍ ഷാഫി പറമ്പിലിന്റെ ചിത്രം വരുന്ന രൂപത്തിലാണ് ഇത് സെറ്റ് ചെയ്തിരിക്കുന്നത്. കുട്ടികളിലൂടെ
വീട്ടിലെ വോട്ടര്‍മാരെ സ്വാധീനിക്കുകയാണ് ഇതിലെ തന്ത്രമെന്നാണ് പരാതി.