വടകര: വടകര ഗവ. സംസ്കൃതം ഹയർ സെക്കൻ്ററി സ്കൂൾ പഠനോത്സവം നടത്തി. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി കുട്ടികൾ വ്യത്യസ്തമായ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. സ്കൂളിലെ ടിങ്കറിംഗ് ലാബിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾ നിർമ്മിച്ച ഫയർഫൈറ്റിംഗ് റോബോട്ട്, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഓട്ടോമാറ്റിക് വേസ്റ്റ്ബിൻ ,ആൽക്കഹോൾ ബേസ്ഡ്
എൻജിൻ കൺട്രോൾ സിസ്റ്റം, ബർഗർ അലാറം, ഓട്ടോമാറ്റിക് കാർ പാർക്കിംഗ് സിസ്റ്റം , ബ്ലൈൻഡ് വാക്കിംഗ് സ്റ്റിക്ക് എന്നിവ ശ്രദ്ധേയമായി. ഡയറ്റ് ലക്ചറർ വാസുദേവൻ കെ.എസ്. പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ.വി. സത്യൻ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ സുധീഷ് ബാബു സി.പി, ബി. ആർ. സി ട്രെയിനർ ഷിജു വി.കെ.,
ഗിരീഷ്കുമാർ സി.എച്ച്., എം.ജിതേഷ് എന്നിവർ സംസാരിച്ചു.