തിരുവനന്തപുരം: മലയോര മേഖലകളില്‍ ഒഴികെ സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന ചൂടിനും അസ്വസ്ഥത ഉളവാക്കുന്ന കാലാവസ്ഥയ്ക്കും സാധ്യത. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്ന് കേരളമാണ്. ഇന്നും നാളെയും കൊല്ലം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. തുടര്‍ച്ചയായ രണ്ടാം ദിവസവും കോട്ടയത്ത് സാധാരണയെക്കാള്‍ നാല് ഡിഗ്രി ചൂട് കൂടുതലാണ്. ഈ വേനല്‍ക്കാലത്ത് സംസ്ഥാനത്ത് പെട്ടെന്ന് ചൂട് കൂടുതല്‍ അനുഭവപ്പെട്ടതും ഇവിടെയാണ്. ഇതിനുപുറമെ പത്തനംതിട്ട, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളില്‍ ആണ് ശരാശരി ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കോഴിക്കോട്, കാസര്‍കോട് ജില്ലകളും
കൊടുംചൂടിലാണ്. രാത്രിയിലും താപനില വലിയ തോതില്‍ കുറവ് അനുഭവപ്പെടുന്നില്ല. ഉയര്‍ന്ന താപനിലയും ഈര്‍പ്പവുമുള്ള വായുവും കാരണം ഈ ജില്ലകളില്‍ ചൂടിന്റെ കാഠിന്യം കൂടുതലായിരിക്കും.
ജാഗ്രതാനിർദ്ദേശം
*പകൽ 11മുതൽ 3വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക
*ദാഹമില്ലെങ്കിലും ഇളംചൂട് വെള്ളം ധാരാളമായി കുടിക്കുക.
* മദ്യം,കാപ്പി,ചായ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ ഒഴിവാക്കുക.
*അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
*പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക
*പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക
* ഓ ആർ എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക