കൊയിലാണ്ടി: ട്രെയിനില്‍ നിന്നു വീണു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. തലശ്ശേരി എന്ടിടിഎഫ്ട്രെയിനിംഗ് സെന്ററിലെ വിദ്യാര്‍ഥി മലപ്പുറം ചങ്ങരംകുളം മുക്കു തല സ്വദേശി ദേവരാജിനാണ് (22) പരിക്കേറ്റത്. തലയ്ക്കും കാലിനും അര ഭാഗത്തുമാണ് പരിക്ക്. വ്യാഴാഴ്ച വൈകീട്ട് കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനിലാണ് അപകടം.അഗ്നി രക്ഷാ സേനയെത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്മാറ്റി. തലശ്ശേരിയില്‍ നിന്നു കുറ്റിപ്പുറത്തേക്കാണ് ടിക്കറ്റെടുത്തത്. ട്രെയിന്‍ കൊയിലാണ്ടി സ്റ്റേഷന് വിട്ട ശേഷമാണ് പാളത്തില്‍ കിടക്കുന്നത് കണ്ടത്.ഇയാളുടെ ബന്ധുക്കളെ വിവരമറിയിച്ചതായി പോലീസും അഗ്നി രക്ഷാ സേനയും പറഞ്ഞു.