വടകര: വടകര മേഖലയിൽ മെഡിക്കൽ ഷോപ്പ് രംഗത്ത് തൊഴിൽ ചെയ്യുന്ന ഹോൾസെയിൽ റീട്ടെയിൽ ജീവനക്കാരുടെ മാസശമ്പളം 2024 ജനുവരി ഒന്നു മുതൽ വർദ്ധിപ്പിക്കുവാൻ ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായി തീരുമാനപ്രകാരം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/11/clear-vision-0.jpeg?resize=601%2C555&ssl=1)
ജീവനക്കാർക്ക് നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന ശമ്പളത്തിന്റെ 10% വർദ്ധന വ് ലഭിക്കും. ചർച്ചയിൽ ജില്ലാ ലേബർ ഓഫീസർക്ക് പുറമേ എ കെ സി ഡി എ നേതാക്കളായ രഞ്ജിത്ത് കല്ലാട്ട്, ജാഫർ, ഖലീൽ ബോബൻ എന്നിവരും മെഡിക്കൽ മേഖലയിലെ സി.ഐ.ടി.യു.വിന് വേണ്ടി ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് വർക്കേഴ്സ് യൂണിയൻ നേതാവ് കെ . വേലായുധൻ, ടി കെ. പ്രകാശൻ ,അർജുൻ.എ, രാമചന്ദ്രൻ കെ വി. എന്നിവരും പങ്കെടുത്തു.