നാദാപുരം: വിഷണുമംഗലം എല്‍പി സ്കൂള്‍ റിട്ട.അധാപിക കെ.കെ.ശൈലജ കവി കുരീപ്പുഴ ശ്രീകുമാറില്‍ നിന്ന് ലളിതാംബിക അന്തര്‍ജനം സ്മാരക പുരസ്കാരം ഏറ്റുവാങ്ങി. ശൈലജ രചിച്ച ‘കയ്യൊപ്പ്’ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം
തിരുവന്തപുരത്ത് നവഭാവന ചാരിറ്റബിള്‍ട്രസ്റ്റിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് പുരസ്കാരം സമര്‍പിച്ചത്. ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് ജോര്‍ജ്ജ് ഓണക്കൂര്‍ അധ്യക്ഷത വഹിച്ചു. എഴാച്ചേരി രാമചന്ദ്രന് തുടങ്ങിയ സംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു