തിരുവള്ളൂർ: കെ പി എസ് ടി എ തോടന്നൂർ സബ്ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പ് സമ്മേളനവും ഇഫ്താർ സംഗമവും കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ്
പ്രസിഡന്റ് എഫ് എം മുനീർ, കെ പി എസ് ടി എ ജില്ലാ സെക്രട്ടറി ഇ കെ സുരേഷ്, ടി അജിത് കുമാർ, കെ അഷ്റഫ് പ്രേംദാസ് പി, പി കെ സുരേന്ദ്രൻ,രാജീവൻ പി, ടി ഹക്കിം, ഷിനിൽ കുമാർ, സജിത്ത് സി ആർ, ഹാഫിസ്, മുനീർ,ശ്രീജേഷ് ടി കെ, ഫാസിൽ തുടങ്ങിയവർ സംസാരിച്ചു.