വടകര: കസ്റ്റംസ്റോഡ്-പൂവാടന്‍ഗേറ്റ് യൂനിറ്റി റസിഡന്‍സ് അസോസിയേഷന് ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കോറോത്ത് വിജയന്റെ ഗൃഹാങ്കണത്തില്‍ നടന്ന മത്സരം വര്‍ണാഭമായി. ചിത്രകാരന് കക്കുന്നത്ത് അബ്ദുള്ള മത്സരം ഉദ്ഘാടനം ചെയ്തു. യൂനിറ്റി പ്രസിഡന്റ് കെ.പി.സലീം അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.മഹമൂദ്, ആര്.കെ.പ്രദീപ്, അസീബ്, എ.കെ.സചീന്ദ്രന്‍, മുഹമ്മദ്ഷഫീഖ്, സി.എച്ച്.ജിനീഷ്കുമാര്‍, ആശപാണ്ടിപറമ്പത്ത് എന്നിവര്‍
ആശംസകള്‍ നേര്‍ന്നു. യൂനിറ്റി സെക്രട്ടറി ലജിന് കോറോത്ത് സ്വാഗതവും സംഘാടക സമിതി ചെയര്മാന് ബഷീര്‍ പൊന്മണിച്ചി നന്ദിയും പറഞ്ഞു.
നഴ്സറി, ഒന്നു മുതല്‍ നാലാം ക്ലാസ് വരെ, അഞ്ചു മുതല്‍ ഏഴാം ക്ലാസ് വരെ, എട്ടു മുതല്‍ പത്താം ക്ലാസ് വരെ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. കുട്ടികള്‍ അവരുടെ ഭാവനകള്‍ക്ക് വര്‍ണം പകരുകയായിരുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം വാര്‍ഷികാഘോഷ സമാപന ചടങ്ങില്‍ നടക്കും.