മണിയൂര്‍: കുറുന്തോടി യുപി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്സ മറിയം രചിച്ച ‘നിറങ്ങള്‍ക്കപ്പുറം’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം മെയ് ഒമ്പതിന് വൈകീട്ട് നാലിന് സ്കൂള്‍ അങ്കണത്തില്‍ നടക്കും. സാഹിത്യ നിരൂപകന് കുഞ്ഞിക്കണ്ണന് വാണിമേല്‍ പ്രകാശനം നിര്‍വഹിക്കും. ഡോ. ബിനീഷ് പുതുപ്പണമാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയത്. ഏഴാം ക്ലാസ് വിദ്യാര്‍ഥി ആദിദേവ്.എ.ആര്. ആണ് ചിത്രങ്ങള്‍ വരച്ചത്. എഴുത്തുകാരായ എളമ്പിലാട് നാരായണന്, റഷീദ ഇസ്ഹാഖ്,
ഹമീദ് കുറുന്തോടി, ഇസ്മയില്‍ ചില്ല തുടങ്ങിയവര്‍ അതിഥികളായി പങ്കെടുക്കും.