ദുബൈ: വടകര എന്‍ആര്‍ഐ ദുബൈ കുട്ടായ്മയുടെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘കടത്തനാട് ബിസനസ് എക്സലന്‍സ്’ അവാര്‍ഡിന് അനീസ് മുബാറക്ക് അര്‍ഹനായി. ബിസനസിന് ഒപ്പം സാമൂഹിക-സേവന മേഖലയില്‍ അദ്ദേഹം നടത്തി വരുന്ന ഇടപെടല്‍ ശ്രദ്ധേയമാണ്. അഴിയൂര്‍ കല്ലാമല സ്വദേശിയായ അനീസ് ദീര്‍ഘകാലമായി ദുബൈയിലാണ്. മാര്‍ച്ച് മൂന്നിന് നടക്കുന്ന സാംസ്കാരിക പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.