വടകര: അവധിക്കാലം ആഘോഷമാക്കാന്‍ വടകര നാരായണനഗരം ഗ്രൗണ്ടില്‍ തുടങ്ങിയ ഗ്രാന്റ് കാര്‍ണിവെല്ലിന് തിരക്കേറുന്നു. ദിവസവും കുടുംബ സമേതം ആളുകളെത്തി പരിപാടികള്‍ ആസ്വദിക്കുന്നു.
വിവിധ വിനോദോപാധികള്‍ ഉള്പെടെയാണ് കാര്‍ണിവെല്‍ ഒരുക്കിയിരിക്കുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വടകരയില്‍ മരണക്കിണര്‍ അഭ്യാസപ്രകടനം നടക്കുന്നത്. നൂറ് പേര്‍ക്ക് ഒരേ സമയം കയറാവുന്ന ആകാശത്തോണി, 24 കൊട്ടയുള്ള ആകാശ കൊട്ട, ബ്രേക്ക് ഡാന്‍സ്, ഡ്രാഗണ്ട്രെയിന് കുട്ടികള്‍ക്ക് വേണ്ടി കിഡ്സ് അമ്യൂസ്മെന്റ് പാര്‍ക്ക്, വിദേശ രാജ്യങ്ങളില്‍ കാണുന്ന അക്വാ ആന്റ് പെറ്റ് ഷോ, കുതിര സവാരി, രുചികരമായ ഭക്ഷണങ്ങള്‍ ലഭിക്കുന്ന ഫുഡ് കോര്‍ട്ട്, ഒട്ടക സവാരി, ഓട്ടോ എക്സ്പോ, വ്യാപാര സ്റ്റാളുകള്‍, കാര്‍ഷിക നഴ്സറി സ്റ്റേജ് ഷോ എന്നിവ ഇവിടെ സജ്ജമാണ്. വെകീട്ട് 4 മണി മുതല്‍ ആണ് ഷോ തുടങ്ങുന്നത് അതിവിശാലമായ കാര്‍പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗ്രാന്റ് കാര്‍ണിവെല്‍ 28 വരെ നീണ്ടുനില്‍ക്കും.