വടകര: വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിനു പുതുവത്സരദിനത്തില്‍ ശാപമോക്ഷം. വാര്‍ഡ് മെമ്പറുടെ പരിശ്രമം നാടിന് ഗുണമായി. ഒന്തംപറമ്പ് എരോത്ത് അംഗനവാടി റോഡാണ് പുതിയ രീതിയില്‍ ടാര്‍ ചെയ്ത് നാടിന് സമര്‍പ്പിച്ചിരിക്കുന്നത്.
ഏറാമല ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡ് മെമ്പറും ഗ്രാമപഞ്ചായത്ത്’ വൈസ്പ്രസിഡന്റുമായ ഷുഹൈബ് കുന്നത്തിന്റെ പരിശ്രമമാണ് നാടിന് ആശ്വാസമായയത്.
പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക റോഡ് നാടിനു സമര്‍പിച്ചു. ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ ഹൈദ്രോസ് തങ്ങള്‍, കാമത്ത് വിജയന്, പി.ദാമു, വിനോദന്പുനത്തില്, വി.ഒ.കെ രമണി, പുഷ്പ, വി.പി കുഞ്ഞബ്ദുള്ള, ശ്രീധരന് നമ്പ്യാര്കോമത്ത്, വിമല.കെ, രമ.കെ.കെ, ഹംസ വി.പി തുടങ്ങിയവര്‍ സംസാരിച്ചു. അയല്കൂട്ടംകണ്വീനര് ദാസന് വേക്കോട്ട് സ്വാഗതം പറഞ്ഞു