തിരുവനന്തപുരം: സംസ്ഥാനത്തെ അംഗന്‍വാടികള്‍ക്ക് ഒരാഴ്ച അവധി. ഉഷ്ണതരംഗ മുന്നറിയിപ്പിനെ തുടര്‍ന്നാണ് അവധി.
കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീട്ടിലെത്തിച്ച് നല്‍കും. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്നുമാണ് നടപടി. സംസ്ഥാനത്താകെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. പാലക്കാട്ട് ഇന്നും ഉഷ്ണതരംഗം അനുഭവപ്പെട്ടു. താപനില സാധാരണയേക്കാള്‍ 5.3 ഡിഗ്രി സെല്‍ഷ്യസ് കൂടി.