തലശേരി: ഊഞ്ഞാല് കെട്ടിയ കല്ത്തൂണ് ഇളകി ദേഹത്ത് വീണ് 14-കാരന് മരിച്ചു. തലശേരി പാറാല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഊഞ്ഞാല് കെട്ടിയ കല്ത്തൂണ് ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അധ്യാപകരായ മഹേഷിന്റെയും സുനിലയുടെയും മകനാണ് ശ്രീനികേത്.