തിരുവന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജനും ബിജെപി ദേശീയ നേതാവ്
പ്രകാശ് ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ച രാഷ്ട്രീയ ചര്‍ച്ചക്ക് അല്ലെങ്കില്‍ പിന്നെന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൂടിക്കാഴ്ചയെ നിസാരമായി കാണാന്‍ കഴിയില്ലെന്നു ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ ഇ.പി. ജയരാജനെ കുറ്റപ്പെടുത്തുന്നില്ല. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് ജയരാജന് എപ്പോഴും പ്രവര്‍ത്തിക്കാറുള്ളത്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വ്യക്തിയാണ്. ബിജെപി-സിപിഎം അന്തര്‍ധാര ഉറപ്പിക്കുന്ന കൂടിക്കാഴ്ചകളാണ് ഇതെന്ന് എല്ലാവര്‍ക്കുമറിയാം എന്നും ചെന്നിത്തല പറഞ്ഞു.
സുധാകരന്റെ പോരാട്ടത്തില്‍ കണ്ണൂരില്‍ ഇത്തവണ ഉജ്വല വിജയം നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ചൂണ്ടയിലും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് കൊത്തില്ല. അദ്ദേഹം നല്ലൊരു പോരാളിയാണ്. തൃശൂരില്‍ കെ.മുരളീധരന് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും. എന്ത് അട്ടിമറി നടന്നാലും യുഡിഎഫിന് വലിയ വിജയപ്രതീക്ഷയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.