ആലപ്പുഴ: പിണറായി വിജയന്‍ തന്നെ മൂന്നാമതും തുടരണം എന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി
നടേശന്‍. നന്നായി പണം ചെലവാക്കിയ പ്രചാരണമാണ് നടന്നതെന്നും കേരളം കണ്ട ഏറ്റവും വാശിയേറിയ ത്രികോണ മത്സരമാണ് നടന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങളെ പറ്റി ഒന്നും പ്രവചിക്കാന്‍ സാധിക്കുന്നില്ല. പ്രവചനത്തെ സംബന്ധിച്ച് പെട്ടി പൊട്ടിച്ച ശേഷം പറയാമെന്നു വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വെള്ളാപ്പള്ളി.വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകുമോ എന്നതിലേക്ക് താന്‍ കടക്കുന്നില്ല. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ പലര്‍ക്കും ആഗ്രഹമുണ്ട്. രാഷ്ട്രീയത്തില്‍ അത് സ്വാഭാവികമാണ് എന്നും ജനിക്കാന്‍ പോകുന്ന കൊച്ചിനെ പറ്റി ഇപ്പോള്‍ത്തന്നെ ഞാന്‍ പറയണോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. എന്‍ഡിഎ വോട്ട് ശതമാനം വര്‍ധിപ്പിക്കുമെന്നും അക്കൗണ്ട് ഓപ്പണ്‍ ചെയ്യുമോ എന്ന് തനിക്ക് അറിയില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു.















