
വടകര: കന്നിനട പാലത്തിന് സമീപം ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രിക മരിച്ചു. പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട മീത്തലെ പരവന്‍ തറമ്മേല്‍ റംലയാണ് (53) മരിച്ചത്. വ്യാഴാഴ്ച രാത്രി
ബന്ധുവിനോടൊപ്പം ഇരുചക്രവാഹനത്തിന്റെ പിറകില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. വടകരയില്‍ നിന്ന് നാട്ടിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ പിന്നാലെ എത്തിയ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റംല റോഡിലേക്ക് തെറിച്ചു വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. വടകര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിച്ച് മടങ്ങവേയാണ് അപകടം.
















