
കൊയിലാണ്ടി: സംസ്ഥാന ആഭ്യന്തര വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്ഐഇടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ഷോര്‍ട്ട് ഫിലിം
മത്സരത്തില്‍ ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയുടെ ‘ബ്ലൂമിംഗ് പെറ്റല്‍സ്’ എന്ന ഹ്രസ്വചിത്രത്തിന് കോഴിക്കോട് ജില്ലയില്‍ ഒന്നാം സ്ഥാനം. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം തിരുവനന്തപുരത്തെ പ്രിയദര്‍ശിനി ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ സ്കൂള്‍ ടീം
ഏറ്റുവാങ്ങി.
ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനം കൊയിലാണ്ടി ജിവിഎച്ച്എസ്എസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ യു.കെ. ചന്ദ്രന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സി.കെ. ജയദേവന് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി. സജിത, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍, എസ്.എം.സി ചെയര്മാന് പ്രവീണ്‍കുമാര്‍,
എം.പി.ടി.എ പ്രസിഡന്റ് അസ്മ ബഷീര്‍, സുധാകരന്, ഷൈനി, സരുണ്‍ദാസ്, നസീര്‍ എഫ്.എം., സുവൈബ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.പി.ടി.എ പ്രസിഡന്റ് എ. സജീവ് കുമാര്‍ സ്വാഗതം പറഞ്ഞു.
ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിന് ഊന്നല്‍ നല്കുന്ന ഹ്രസ്വചിത്രത്തിന് ലഭിച്ച നേട്ടം വിദ്യാലയത്തിന് അഭിമാനമായി.
















