
വടകര: സംസ്ഥാന ശാസ്ത്രോത്സവത്തില്‍ മികച്ച പ്രകടനവുമായി വടകര ബിഇഎം എച്ച്എസ്എസ് വിദ്യാര്‍ഥികള്‍. ചരിത്ര സെമിനാറിലും വര്‍ക്ക് എക്സ്പീരിയന്‍സ്
വിഭാഗത്തിലും തിളക്കമാര്‍ന്ന വിജയം നേടിയ പ്രതിഭകളെ സ്കൂള്‍ പിടിഎ അനുമോദിച്ചു.
ഹൈസ്കൂള്‍ വിഭാഗം ചരിത്ര സെമിനാറില്‍ കീര്‍ത്തന ബൈജു എ ഗ്രേഡ് കരസ്ഥമാക്കിയപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം വര്‍ക്ക് എക്സ്പീരിയന്‍സ് (ഫയര്‍ ഇലക്ട്രോണിക്സ്) മത്സരത്തില്‍ പൃഥ്യൂ രമേശ് മൂന്നാം സ്ഥാനത്തോടെ എ ഗ്രേഡ് സ്വന്തമാക്കി.
സംസ്ഥാനത്തെ മികച്ച പ്രതിഭകള്‍ മാറ്റുരച്ച വേദിയില്‍ ഇരുവരും നേടിയ നേട്ടം സ്കൂളിന് അഭിമാനമായി.
















